യൽദോ, ബേസിൽ സംഗമം നടത്തി
1338916
Thursday, September 28, 2023 1:20 AM IST
പുൽപ്പള്ളി: സർവമത തീർത്ഥാടന കേന്ദ്രമായ ചീയന്പം മോർ ബസോലിയോസ് യാക്കോബയ സുറിയാനി ദേവാലയത്തിൽ തിരുനാളാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഇടവകയിലെ യൽദോ, ബേസിൽ പേരുകാരുടെ സംഗമം ഫാ. ബേസിൽ പോൾ കരനിലത്ത് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.മത്തായി ചാത്തനാട്ട്കുടി അധ്യക്ഷത വഹിച്ചു.
പൗലോസ് കോർ എപ്പിസ്കോപ്പ നാരകത്ത് പുത്തൻപുരയിൽ, ഫാ. അജു ചാക്കോ അരത്തമ്മാം മൂട്ടിൽ, ഫാ.സജി ചൊള്ളാട്ട്, ഫാ. കെന്നി ജോണ് മാരിയിൽ, ഫാ. ഷിനോജ് പുന്നശേരിയിൽ, ട്രസ്റ്റി പി.എഫ്. തങ്കച്ചൻ, സെക്രട്ടറി പി.വൈ. യൽദോസ് എന്നിവർ പ്രസംഗിച്ചു.