മദ്യം വാങ്ങി വിദ്യാർഥികൾ; നാട്ടുകാർ ഇടപെട്ടപ്പോൾ ഓടി രക്ഷപ്പെട്ടു
1338587
Wednesday, September 27, 2023 12:59 AM IST
മാനന്തവാടി: ബിവറേജ്സ് കോർപറേഷന്റെ ചില്ലറ വിൽപന ശാലയിൽനിന്നു മറ്റൊരാൾ മുഖേന മദ്യം വാങ്ങിയ സ്കൂൾ വിദ്യാർഥികൾ നാട്ടുകാർ ഇടപെട്ടപ്പോൾ ഓടി രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. സ്കൂൾ ബാഗുമായി ബിവറേജസ് ഔട്ലെറ്റിലെത്തിയ വിദ്യാർഥികൾക്കു പ്രദേശവാസിയാണ് മദ്യം വാങ്ങി കൈമാറിയത്.
ഇതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സ്കൂൾ ബാഗ് പരിശോധിച്ചപ്പോൾ പുസ്തകങ്ങൾക്കൊപ്പം മദ്യക്കുപ്പിയും സ്നാക്സും കണ്ടെത്തി. ഇതിനിടെ വിദ്യാർഥികളും ഇവർക്ക് മദ്യം വാങ്ങിയ നൽകിയ ആളും ഓടി രക്ഷപ്പെടുകയായിരുന്നു.