ചലചിത്ര ശിൽപശാല: അപേക്ഷ ക്ഷണിച്ചു
1337941
Sunday, September 24, 2023 12:43 AM IST
കൽപ്പറ്റ: സംസ്ഥാന യുവജനക്ഷേമ ബോർഡ് ചലചിത്ര നിർമാണവുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രാഥമിക അറിവ് നൽകുന്നതിന് നടത്തുന്ന ചലചിത്ര ശിൽപശാലയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് ദിവസങ്ങിലായാണ് ശിൽപശാല നടക്കുക.
താത്പര്യമുള്ളവർ അരമണിക്കൂറിൽ താഴെ ദൈർഘ്യമുള്ള സ്വന്തമായി തയാറാക്കിയ ഷോർട്ട് ഫിലിം, ഡോക്യുമെന്ററി, ആൽബം, മ്യൂസിക് വീഡിയോ, പരസ്യചിത്രം, റീൽസ് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ എംപി 4 ഫോർമാറ്റ് ലിങ്ക്, ബയോഡാറ്റ, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ [email protected] ഒക്ടോബർ അഞ്ചിനകം അയയ്ക്കണം. ഫോണ്: 0471 2733602.