ഗാന്ധി നഗർ ഗോപുര നിർമാണം: കറുപ്പ് കൊടി കെട്ടി പ്രതിഷേധിക്കും
1337431
Friday, September 22, 2023 2:34 AM IST
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ ഗാന്ധി നഗറിൽ വനംവകുപ്പ് ഗോപുരം നിർമിക്കുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ വീടുകൾക്കും കടകൾക്ക് മുന്പിലും കറുപ്പ് കൊടി കെട്ടും.
29നാണ് കറുപ്പ് കൊടികെട്ടിയുള്ള പ്രതിഷേധ സമരം. പ്രതിഷേധത്തിന് നാട്ടുകാർ തയാറൊടുപ്പുകൾ നടത്തിയിരുന്നുവെങ്കിലും അധികാരികൾ ഇടപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്ന് ഈ പ്രതിഷേധ പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ ഇതുവരെ പ്രശ്നത്തിന് പരിഹാരം കാണാത്തതിനെത്തുടർന്നാണ് വീണ്ടും കറുപ്പ് കൊടി കെട്ടാൻ തീരുമാനിച്ചത്.
കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയാനാണ് ഗോപുരം നിർമിക്കുന്നതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. എന്നാൽ ഗോപുര നിർമാണത്തിലൂടെ ഓവാലിയിൽ വീണ്ടും ജനങ്ങളുടെമേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കമാണ് വനംവകുപ്പ് നടത്തുന്നതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.