അന്പലവയൽ: മരത്തിൽനിന്നുവീണ് കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു. തോമാട്ടുചാൽ കാട്ടിക്കൊല്ലി ഇറിയാത്തുപറന്പിൽ രാമകൃഷ്ണൻ-സൗമിനി ദന്പതികളുടെ മകൻ ഷിജുവാണ് (43) മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെ വീടിനുസമീപം മരം മുറിക്കുന്നതിനിടെയാണ് അപകടം. ഉടൻ മേപ്പാടി ഡോ.മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആതിര. മക്കൾ: ദൃശ്യ, കൃഷ്ണ.