സ്പോർട്സ് യോഗ കോഴ്സ് ഉദ്ഘാടനം ചെയ്തു
1300464
Tuesday, June 6, 2023 12:22 AM IST
മീനങ്ങാടി: പൊതു വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്കോൾ കേരളയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോട്സ് യോഗ കോഴ്സ് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു.
സ്കോൾ കേരള ജില്ലാ കേന്ദ്രമായ മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം സിന്ധു ശ്രീധരൻ അധ്യക്ഷത വഹിച്ചു.
ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണാൻ, പഞ്ചായത്ത് അംഗം ടി.പി. ഷിജു, സ്കോൾ കേരള ജില്ലാ കോർഡിനേറ്റർ എ.എൻ. രമേശൻ, ജില്ലാ യോഗ അസോസിയേഷൻ പ്രസിഡന്റ് എം. സെയ്ത്, എം.വി. പ്രിമേഷ്, ഡോ. ബാവ കെ. പാലുകുന്ന്, പി.ടി. ജോസ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സർക്കാറിന്റെ നൂറ്ദിന കർമ പരിപാടിയുടെ ഭാഗമായി തുടക്കം കുറിക്കുന്ന കോഴ്സിന് ഒരു വർഷമാണ് ദൈർഘ്യം.