സൈക്കിൾ റാലി നടത്തി
1300202
Monday, June 5, 2023 12:02 AM IST
കൽപ്പറ്റ: ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, വയനാട് സൈക്ലിംഗ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൈക്കിൾ റാലി നടത്തി. കളക്ടറേറ്റ് പരിസരത്ത് ഡെപ്യൂട്ടി കളക്ടർ കെ. അജീഷ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ്, ഡിപിഎം ഡോ.സമീഹ സെയ്തലവി, ഡെപ്യൂട്ടി ഡിഎംഒ ഡോ.പ്രിയ സേനൻ, ആർസിഎച്ച് ഓഫീസർ ഡോ. ഷിജിൻ ജോണ്‍, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, മാനന്തവാടി ജില്ലാ ആശുപത്രി ശിശുരോഗ വിദഗ്ധൻ ഡോ.പി. ചന്ദ്രശേഖരൻ, സ്ത്രീരോഗ വിദഗ്ധ ഡോ.നസീറബാനു, ടെക്നിക്കൽ അസിസ്റ്റന്റ് കെ.എം. ഷാജി, ആരോഗ്യ കേരളം ജൂണിയർ കണ്‍സൾട്ടന്റ് കെ.സി. നിജിൽ, സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം തുടങ്ങിയവർ പങ്കെടുത്തു.