കൽപ്പറ്റ: കേരള അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂണിയൻ ജില്ലാ നേതൃസംഗമം എംജിടി ഹാളിൽ നടത്തി. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഐഎൻടിയുസി കൂടെയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ ജില്ലാ പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി, യൂണിയൻ സംസ്ഥാന പ്രസിഡന്റ് കൃഷ്ണവേണി ജി. ശർമ, ജില്ലാ ജനറൽ സെക്രട്ടറി റോസമ്മ തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ഷിബു തൊടിയൂർ, മായ പ്രദീപ്, അങ്കണവാടി വർക്കർമാരായ അന്നക്കുട്ടി, ലളിത, സ്റ്റെല്ല ഡിമല്ലോ, സരോജിനി, സിന്ധു, ബ്ലോക്ക് പഞ്ചായത്തംഗം അരുണ്ദേവ് എന്നിവർ പ്രസംഗിച്ചു.