ഭൂമേധിനി കിസാൻമേള കൽപ്പറ്റയിൽ
1279508
Tuesday, March 21, 2023 12:02 AM IST
കൽപ്പറ്റ: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായുള്ള കൽപ്പറ്റ ബ്ലോക്ക്തല കിസാൻമേള ഭൂമേധിനി 22 ന് കൽപ്പറ്റയിൽ നടക്കും. എൻഎംഡിസി മാർക്കറ്റിൽ നടക്കുന്ന കിസാൻ മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ അധ്യക്ഷത വഹിക്കും. പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭ അധ്യക്ഷൻ കെയംതൊടി മുജീബ് നിർവഹിക്കും. മികച്ച ജൈവ കർഷകരെ ആദരിക്കും. പാരന്പര്യ കൃഷി അറിവുകളെകുറിച്ചും മുഖ്യ വിളകളുടെ പരിപാലന മുറകളെക്കുറിച്ചുമുളള കാർഷിക സെമിനാറും നടക്കും. ജൈവകൃഷിയുടെ സാധ്യതകൾ എന്ന വിഷയത്തിൽ ജൈവകർഷകനായ പി. മുഹമ്മദാലി, ഫാം പ്ലാൻ ചർച്ച എന്ന വിഷയത്തിൽ കൃഷി ഓഫീസർ കെ.ടി. ശ്രീകാന്ത് എന്നിവർ അവതരണം നടത്തും.
തുടർന്ന് കർഷകരുടെ കലാപരിപാടികളും അരങ്ങേറും. പ്രദർശന മേളയിൽ ഇക്കോ ഷോപ്പ്, കുടുംബശ്രീ, കർഷക ചന്ത, വിഎഫ്പിസികെ, റെയ്ഡ്കോ എന്നിവയുടെ സ്റ്റാളുകളും ഉണ്ടാകും.