കുടുംബശ്രീ പ്രവർത്തകർക്കായി ക്ലാസ് നടത്തി
1264944
Saturday, February 4, 2023 11:41 PM IST
കണിയാന്പറ്റ: ലോക കാൻസർ ദിനത്തിൽ കണിയാന്പറ്റ പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകർക്കായി 'വായിലെ കാൻസർ: പ്രതിരോധവുംചികിൽസയും' എന്ന വിഷയത്തിൽ ക്ലാസ്സ് നടത്തി.
കൽപ്പറ്റ ജെസിഐ, കുടുംബശ്രീ സിഡിഎസ്, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. പഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ജെസിഐ പ്രസിഡന്റ് ബേബി നാപ്പള്ളി അധ്യക്ഷത വഹിച്ചു.
ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിലെ പ്രഫ.ഡോ.ഷാനവാസ് പള്ളിയാൽ, കാൻസർ പ്രോജക്ട് അവതരിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സണ് റൈഹാനത്ത് ബഷീർ, സുമ, കെ. കുഞ്ഞായിഷ, എം. സജീഷ്കുമാർ, ഷാജി പോൾ, ബീന സുരേഷ് എന്നിവർ പ്രസംഗിച്ചു.