സപ്തദിന ഗ്രാമീണ സഹവാസ ക്യാന്പ് നടത്തി
1244145
Tuesday, November 29, 2022 12:11 AM IST
പുൽപ്പള്ളി: കൈതപ്പൊയിൽ ലിസ കോളജിന്റെ സാമൂഹിക പ്രവർത്തന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ ബിഎസ്ഡബ്ല്യു വിദ്യാർഥികൾക്കായി മരക്കടവ് ഗവ.എൽപി സ്കൂളിൽ ആരംഭിച്ച ജ്വാല 2022 ന്റെ ഭാഗമായി ആരംഭിച്ച സപ്തദിന ഗ്രാമീണ സഹവാസ ക്യാന്പ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കനലായ് പിറവിയെടുത്ത് വെളിച്ചമായി ജ്വലിക്കാമെന്ന സന്ദേശമായി ബോധവത്ക്കരണ ക്ലാസും സർവേ ഓപ്പണ്‍ ഫോറം മെഡിക്കൽ ക്യാന്പ്, തെരുവ് നാടകം, കലാ കായിക പരിപാടികൾ, കലാസന്ധ്യ എന്നിവയും ക്യാന്പിന്റെ ഭാഗമായി നടക്കും.
കോളജ് മാനേജർ ഫാ.സി. ബോബി അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, പഞ്ചായത്ത് അംഗങ്ങളായ ഷിനു കച്ചിറയിൽ, അമ്മിണി സന്തോഷ്, ചാന്ദ്നി പ്രകാശ്, സിസ്റ്റർ ജോസ്മി, പ്രകാശൻ, പ്രസാദ്, റിയാസ്, അമീഖ എന്നിവർ പ്രസംഗിച്ചു.