മുഖ്യമന്ത്രിക്ക് 1,000 തുറന്ന കത്തുകൾ അയച്ച് എകെസിസിയും കെസിവൈഎമ്മും
1228398
Friday, October 7, 2022 11:58 PM IST
മൂലങ്കാവ്: തെരുവുനായ ശല്യം, വന്യമൃഗ ശല്യം, ദേശീയപാതയിലെ രാത്രിയാത്ര നിയന്ത്രണം എന്നിവയ്ക്കു സത്വര പരിഹാരം ആവശ്യപ്പെട്ട് എകെസിസി, കെസിവൈഎം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുഖ്യമന്ത്രിക്ക് 1,000 തുറന്ന കത്തുകൾ അയച്ചു. വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ശല്യം മൂലങ്കാവിലും സമീപങ്ങളിലും ജനങ്ങളുടെ സ്വൈരം കെടുത്തുകയാണ്. കുട്ടികളും സ്ത്രീകളും ഭയത്തോടെയാണ് വീടിനു പുറത്തു സഞ്ചരിക്കുന്നത്.
വന്യജീവികൾ ജനവാസകേന്ദ്രങ്ങളിൽ എത്തുന്നതു ശാസ്ത്രീയ പദ്ധതികളിലൂടെ തടയണം. ദേശീയപാത 766ൽ വർഷങ്ങളായി തുടരുന്ന രാത്രി യാത്ര നിയന്ത്രണം ജനങ്ങൾക്കു വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഉചിതമായ സ്ഥലത്തു സ്ഥിര നിർമാണം നടത്തി ഗവ.മെഡിക്കൽ കോളജ് പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും കത്തിൽ പറയുന്നു.
ഫാ.അനീഷ് കാട്ടാംകോട്ടിൽ കത്തയയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഡേവി മാങ്കുഴ, ബാബു കുന്നത്തേട്ട്, മോളി മാമ്മൂട്ടിൽ, സ്റ്റീഫൻ അപ്പോഴിപ്പറന്പിൽ, ക്ലമന്റ് കുഴികണ്ടത്തിൽ, തോമസ് പട്ടമന, സണ്ണി വിളകുന്നേൽ എന്നിവർ നേതൃത്വം നൽകി.