സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച്: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വി​ളം​ബ​ര ധ​ർ​ണ ന​ട​ത്തി
Wednesday, September 21, 2022 11:50 PM IST
ക​ൽ​പ്പ​റ്റ: വ​ന നി​യ​മ​ങ്ങ​ൾ ജ​ന​സൗ​ഹൃ​ദ​മാ​ക്കി പൊ​ളി​ച്ചെ​ഴു​തു​ക, വ​ന്യ​ജീ​വി, തെ​രു​വു​നാ​യ ഉ​പ​ദ്ര​വ​ത്തി​ൽ​നി​ന്നു ജ​ന​ങ്ങ​ൾ​ക്കു സം​ര​ക്ഷ​ണം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി 26നു ​ന​ട​ത്തു​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് വി​ളം​ബ​രം ചെ​യ്ത് സ്വ​ത​ന്ത്ര മൈ​താ​നി​യി​ൽ ധ​ർ​ണ ന​ട​ത്തി.
സം​സ്ഥാ​ന സ​മി​തി​യം​ഗം കെ.​ജെ. ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന​നി​യ​മ​ങ്ങ​ളി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ണി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ടി.​എ​സ്. ജോ​ർ​ജ്, കെ.​കെ. ബേ​ബി, റെ​ജി ഓ​ലി​ക്ക​രോ​ട്ട്, അ​ഡ്വ.​ഈ​ശോ എം. ​ചെ​റി​യാ​ൻ, വി​ത്സ​ണ്‍ നെ​ടും​കൊ​ന്പി​ൽ, എ​ബി പൂ​ക്കൊ​ന്പേ​ൽ, കെ.​പി. ജോ​സ​ഫ്, എ​ൻ.​എ. ബി​ല്ലി ഗ്ര​ഹാം, പി.​ജെ. കാ​ത​റൈ​ൻ, ഷൈ​നി ജോ​ർ​ജ്, പി.​എം. ജ​യ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.