വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന്
1577094
Saturday, July 19, 2025 5:24 AM IST
കോഴിക്കോട്: കൊല്ലത്തെ വിദ്യാലയത്തില്‍ മിഥുന് എന്ന വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ബിജെപി കോഴിക്കോട് സിറ്റി ജില്ല ജനറല്‍ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണന്.
മന്ത്രി ചിഞ്ചുറാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മന്ത്രിയുടെ കോലം കത്തിക്കല്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥിയുടെ ദാരുണമായ മരണം കേരള മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് മന്ത്രി ചിഞ്ചുറാണി നടത്തിയ പ്രസ്താവനയും സുംബ നൃത്തവും കേരള സമൂഹത്തിന് അപമാനകരമാണ്.
മന്ത്രി ചിഞ്ചുറാണി എത്രയും പെട്ടെന്ന് രാജിവച്ച് പുറത്തുപോകുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു.വിജിത്ത് ബേപ്പൂര്‍, റിബിത്ത് മാങ്കാവ്, കെ.വി. യതുരാജ്, കെ. വൈഷ്ണവേഷ്, എ.കെ. സൂരജ്, കെ. സൂഷ്മ, മിഥുന് മാനാരി എന്നിവര്‍ നേതൃത്വം നല്കി.