ഫാർമസിസ്റ്റുകൾക്ക് മിനിമം വേതനം ഉറപ്പാക്കണം: കെപിപിഎ
1577090
Saturday, July 19, 2025 5:23 AM IST
പേരാമ്പ്ര: പേരാമ്പ്ര ഏരിയകളിലെ സ്വകാര്യ ഫാർമസികളിലും ഹോസ്പിറ്റലുകളിലും മറ്റ് മെഡിക്കൽ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനം ഉറപ്പാക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ പേരാമ്പ്ര ഏരിയ കമ്മിറ്റി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
പല തവണ അധികാരികൾ മുഖേന ആവശ്യപ്പെട്ടിട്ടും ഇപ്പോഴും ചില സ്ഥാപനങ്ങൾ ഫാർമസിസ്റ്റിന് മിനിമം വേതനം നൽകാത്തത് നീതീകരിക്കാനാവില്ല. ജില്ലാ പ്രസിഡന്റ് മെഹമൂദ് മൂടാടി യോഗം ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് സി.സി. ഉഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. രാജീവൻ, എസ്.ഡി. സലീഷ് കുമാർ, എ.കെ. റനീഷ്, എം.വി. പ്രേംനാഥ്, പി.കെ. രജിഷ എന്നിവർ പ്രസംഗിച്ചു.