തലയാട് അപകട ഭീഷണി ഉയർത്തി ട്രാൻസ്ഫോർമർ
1577089
Saturday, July 19, 2025 5:23 AM IST
താമരശേരി: തലയാട് അങ്ങാടിയിൽ ചീടിക്കുഴി ബസ് കാത്തിരിപ്പുകേന്ദ്രത്തോട് ചേർന്ന് സ്ഥാപിച്ച ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നു. സംരക്ഷണവേലിയോ മറ്റു അപകട മുന്നറിയിപ്പോ ഇല്ലാതെ നിൽക്കുന്നത് ജനങ്ങൾക്ക് വലിയ സുരക്ഷാ ഭീഷണിയാണ്.
വിദ്യാർഥികൾ അടക്കം നിരവധി ആളുകൾ കടന്നുപോകുന്ന വഴിയോട് ചേർന്നാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. മലയോര ഹൈവേയുടെ ഭാഗമായി റോഡുപണി നടന്നപ്പോൾ നിലവിൽ ഉണ്ടായിരുന്ന ട്രാൻസ്ഫോർമർ കെഎസ്ഇബിയുടെ സ്വന്തം സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഇവിടെ വേണ്ട സുരക്ഷാ മുൻകരുതലുകൾ ഒന്നും ചെയ്തിട്ടില്ല.
അങ്ങാടിയുടെ ഹൃദയഭാഗത്തുള്ള ഈ സ്ഥലം വെള്ളക്കെട്ടുകൾ നിറഞ്ഞ് കൊതുകുവളർത്തു കേന്ദ്രമായിരിക്കുകയാണ്. കെഎസ്ഇബിക്കെതിരേ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകാൻ തലയാട് മേഖല കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. പി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു.
ലാലി രാജു, കെ.കെ. ബിജു, ടി.കെ. മുഹമ്മദലി, എൻ.ജെ. മാത്യു, രാജു തലയാട്, ഇമ്മാനുവൽ, ഷാജു നരിപ്പാറ, പ്രസാദ് മാനുവൽ എന്നിവർ പ്രസംഗിച്ചു.