വീട്ടമ്മക്ക് നേരെ അസഭ്യ വർഷവും ഭീഷണിയും; യുവാവിനെതിരേ കേസ്
1577087
Saturday, July 19, 2025 5:23 AM IST
നാദാപുര: വീട്ടമ്മയെ അസഭ്യം പറഞ്ഞതിനും ഭീഷണിമുഴക്കിയതിനും യുവാവിനെതിരേ നാദാപുരം പോലീസ് കേസെടുത്തു. മലയിൽ രാജേഷിനെതിരേയാണ് പോലീസ് കേസെടുത്തത്. വിഷ്ണുമംഗലം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
പരാതിക്കാരിയുടെ വീടിന് സമീപത്തെ ഇടവഴിയിൽ വച്ച് പ്രതി വച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും പിന്നീട് ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ ചീത്തവിളിച്ചെന്നുമാണ് പരാതി.