വികസന സെമിനാർ സംഘടിപ്പിച്ചു
1508291
Saturday, January 25, 2025 4:56 AM IST
കൂടരഞ്ഞി: പഞ്ചായത്തിന്റെ 2025-2026 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ വികസന സെമിനാറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയ് കരട് വാർഷിക പദ്ധതി അവതരിപ്പിച്ചു.
യോഗത്തിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജിജി കട്ടക്കയം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, വാർഡ് അംഗം ജോണി വാളിപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർമാരായ ബോബി ഷിബു, സീന ബിജു, ബിന്ദു ജയൻ, ബാബു മുട്ടോളി, ജോസ് തോമസ്, വി.എ. നസീർ, മോളി തോമസ് തുടങ്ങിയവർ പങ്കെടുത്തു.