ഇപ്റ്റ ജില്ലാശില്പശാല ശനിയാഴ്ച തുടങ്ങും
1454330
Thursday, September 19, 2024 4:16 AM IST
കോഴിക്കോട്: ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന് (ഇപ്റ്റ)യുടെ ജില്ലാശില്പശാല 21, 22 തീയതികളില്‍ കോഴിക്കോട് ശിക്ഷക് സദനില്‍ നടക്കും. 21 ന് രാവിലെ 10 മണിക്ക് കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന നാടകനടി എല്സിസുകുമാരന് പതാക ഉയര്‍ത്തും.
ജില്ലാ പ്രസിഡന്റ് എ.ജി. രാജന് അധ്യക്ഷത വഹിക്കും.എഴുത്തുകാരനും വിവര്‍ത്തകനുമായ എ.പി. കുഞ്ഞാമു പ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി അനില്‍മാരാത്ത് ശില്പശാല പരിപ്രേക്ഷ്യം അവതരിപ്പിക്കും.സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലന്, ജില്ലാപഞ്ചായത്ത് വൈ. പ്രസിഡന്റ് അഡ്വ.പി.ഗവാസ്, കോര്പറേഷന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.കെ. നാസര്‍ എന്നിവര്‍ ആശംസകള്‍ നേരും.
വിവിധ വിഷയങ്ങളെക്കുറിച്ച്ഇപ്റ്റ ദേശീയ ജോ. സെക്രട്ടറിയും ചലച്ചിത്ര സംവിധായകനുമായ ആര്. ജയകുമാര്‍, നവമാധ്യമ പ്രവര്ത്തകന് സുനില്‍ മണാശേരി, കവി എം.എം. സചീന്ദ്രന്‍ , സി.പി. സദാനന്ദന് , പ്രശസ്തഗായകന് വി.ടി. മുരളി, ബൈജുചന്ദ്രന്,ഡോ.എ. സ്നേഹ എന്നിവര്‍ പ്രഭാഷണം നടത്തും.