നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ മൃതദേഹം തിരിച്ചറിഞ്ഞു
1424503
Friday, May 24, 2024 12:25 AM IST
കോഴിക്കോട്: കൊടുവള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകൻ യൂസഫി (25)ന്റെതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.
മോഷണ ശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാകാമെന്നു പോലീസ് സംശയിക്കുന്നു. ഇന്നലെ രാവിലെയാണ് കൊടുവള്ളി മിനി സിവിൽ സ്റ്റേഷനു താഴെയുള്ള കെട്ടിടത്തിൽ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തറയിൽ വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ചുറ്റും രക്തം തളംകെട്ടി നിന്നിരുന്നു. പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.