സി. രവീന്ദ്രന് സ്മാരക പുരസ്കാരം സമര്‍പ്പിച്ചു
1575634
Monday, July 14, 2025 5:15 AM IST
കോഴിക്കോട്: മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും എന്‍ജിഒ അസോസിയേഷന് സംസ്ഥാന നേതാവുമായിരുന്ന സി. രവീന്ദ്രന്റെ മൂന്നാം ചരമ വാര്‍ഷികവും അദ്ദേഹത്തിന്റെ സ്മരണാര്‍ഥം ആക്ടീവ് കോഴിക്കോട് ഏര്‍പ്പെടുത്തിയ പുരസ്കാര സമര്‍പ്പണവും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറല്‍ സെക്രട്ടറി പി.എം. അബ്ദുറഹിമാൻ പുരസ്കാരം സമ്മാനിച്ചു. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ പൊന്നാട അണിയിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് പ്രശസ്തി പത്രം സമര്‍പ്പിച്ചു.
ആക്ടീവ് കോഴിക്കോട് പ്രസിഡന്റ് എം.പി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. ബോണി വര്‍ഗീസ്, ഡോ.എം.പി.പത്മനാഭന്, എം. രാജന്, എം.കെ.ബീരാന്, കെ. പത്മകുമാര്‍, എ.കെ. മുഹമ്മദാലി, എം.എ.പ്രഭാകരന്, പി.എം. അബ്ദുറഹിമാന് എന്നിവര്‍ പങ്കെടുത്തു.