ജില്ലാ സബ് ജൂനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
1575644
Monday, July 14, 2025 5:32 AM IST
കോഴിക്കോട്: ജില്ലാ ഫെൻസിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ സബ് ജൂനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ലാ അസോസിയേഷൻ ചെയർമാൻ കെ. മുസ്തഫ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി.പി. മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം എം.പി. മുഹമ്മദ് ഇസ്ഹാഖ്, പി.കെ. അബ്ദുൽ ജലീൽ, പി.ടി. അബ്ദുൽ അസീസ്, കെ.കെ. ഖമറുദ്ധീൻ, പി.കെ. സുകുമാരൻ, എ.എം. ഷംസീന, ഷബീർ ചുഴലിക്കര എന്നിവർ പ്രസംഗിച്ചു.