കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു
1575648
Monday, July 14, 2025 5:32 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് ഏഴിൽപെട്ട മുതുകാട് റോഡ് എസ്റ്റേറ്റ് മുക്കിനു സമീപം താമസിക്കുന്ന വടക്കേടത്ത് തങ്കമ്മയുടെ കൃഷി കാട്ടുപന്നികൾ നശിപ്പിച്ചു.
കായ്ഫലം ആകാറായ തെങ്ങും തൈകളാണ് കഴിഞ്ഞ ദിവസം നശിപ്പിച്ചത്. സ്ഥലത്തെ വാഴകളും കാമുകിൻ തൈകളും നശിപ്പിക്കൽ ഭീഷണി നേരിടുന്നുണ്ട്.