വടകരയില്‍ മാവോവാദി അനുകൂല പോസ്റ്ററുകള്‍
1575633
Monday, July 14, 2025 5:15 AM IST
വടകര: വടകരയിലും ഓര്‍ക്കാട്ടേരിയിലും മാവോവാദി അനുകൂല പോസ്റ്ററുകള്‍. വടകര പഴയ ബസ് സ്റ്റാന്റ്ന പരസരത്തും ഓര്‍ക്കാട്ടേരി ടൗണിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
മുതിര്‍ന്ന വോവാദി നേതാവ് രൂപേഷിന് അനുകൂലമായാണ് ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്സ് എന്ന സംഘടനയുടെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
പുതിയ കേസ് ചുമത്തിയ കര്‍ണാടക സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് പോസ്റ്ററില്‍ പറയുന്നു. 10 വര്‍ഷമായി ജയിലിലടക്കപ്പെട്ട രൂപേഷിന്റെ മോചനം തടയാനുളള ഈ കള്ളക്കേസ് കേന്ദ്ര സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയത്തിന്റെ ഭാഗം എന്ന ആരോപണവും പോസ്റ്ററില്‍ ഉന്നയിച്ചിട്ടുണ്ട്.
ആരൊക്കെയാണ് പോസ്റ്ററിനു പിന്നിലെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.