കരിയാത്തുംപാറയിലെത്തിയ ടൂറിസ്റ്റുകൾ നിരാശരായി മടങ്ങുന്നു
1575642
Monday, July 14, 2025 5:32 AM IST
കൂരാച്ചുണ്ട്: ജലസേചന വകുപ്പിന്റെ അധീനതയിലുള്ള വിനോദ സഞ്ചാര കേന്ദ്രമായ കൂരാച്ചുണ്ട് പഞ്ചായത്തിലെ കരിയാത്തുംപാറ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾ നിരാശരായി മടങ്ങുന്നു. മഴ ശക്തമായതിനെ തുടർന്ന് കേന്ദ്രം ഒരു മാസമായി അടച്ചിട്ട നിലയിലാണ്.
എന്നാൽ സമീപമുള്ള തോണിക്കടവ്, കക്കയം ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തനം ആരംഭിച്ചിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്നവർ കരിയാത്തുംപാറയിലും സന്ദർശിക്കുന്നതിനു കൂടിയാണ് എത്തുന്നത്. എന്നാൽ ഏറെ നിരാശയോടെയാണ് പലരും മടങ്ങുന്നത്. കൂടുതൽ സുരക്ഷാ സംവിധാനമൊരുക്കി കേന്ദ്രം തുറക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
മാത്രമല്ല കരിയാത്തുംപാറയിൽ കേന്ദ്രത്തെ ആശ്രയിച്ചു പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ നിരവധിയുണ്ട്. അവരുടെ ജീവിതവും വഴിമുട്ടിയ നിലയിലാണ്. എത്രയും വേഗം തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.