രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്കാരം ഡോ. എസ്. സോമനാഥിന്
1575632
Monday, July 14, 2025 5:15 AM IST
കോഴിക്കോട്: കഴിഞ്ഞ വര്‍ഷത്തെ രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്കാരം ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. എസ്. സോമനാഥിന്.
അരലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം ഓഗസ്റ്റ് അവസാനത്തില്‍ കോഴിക്കോട്ടുനടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് രാമാശ്രമം ട്രസ്റ്റ് ചെയര്മാന് എം. മുകുന്ദന് വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു.
ബഹിരാകാശ ശാസ്ത്രമേഖലയ്ക്ക് ഡോ. എസ്. സോമനാഥ് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ബഹിരാകാശ ശാസ്ത്രമേഖലയില്‍ രാജ്യത്തിന്റെ യശസ് വാനോളമുയര്‍ത്തിയ മഹത് വ്യക്തിയാണ് സോമനാഥ്.
അതിസങ്കീര്‍ണമായ ഈ രംഗത്ത് ചുരുങ്ങിയ കാലത്തിനുള്ളില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്. അതു ലോകം അംഗീകരിച്ചുകഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ശിഷന് ഉണ്ണീരിക്കുട്ടി, എ.അഭിലാഷ് ശങ്കര്‍ എന്നിവരും വാര്‍ത്താസേമ്മളനത്തില്‍ സംബന്ധിച്ചു.