യൂത്ത് കോൺഗ്രസ് ധർണ സംഘടിപ്പിച്ചു
1575645
Monday, July 14, 2025 5:32 AM IST
മുക്കം: നഗരസഭയിലെ അഗസ്ത്യൻമുഴിയിലെയും മണാശേരിയിലെയും ഗതാഗത കുരുക്ക് പരിഹരിക്കാൻ ബദൽ സംവിധാനങ്ങൾ ഒരുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗസ്ത്യൻമുഴി അങ്ങാടിയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.
പരിപാടി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലെറിൻ റാഹത്ത് അധ്യക്ഷനായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സൂഫിയാൻ ചെറുവാടി, നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ദിഷാൽ, വൈസ് പ്രസിഡന്റ് നിഷാദ് വീച്ചി, ജനറൽ സെക്രട്ടറി മുൻദിർ ചേന്നമംഗല്ലൂർ, മുക്കം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. മധു, കെ.ടി മൻസൂർ, വേണു കല്ലുരുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.