കെഎസ്ആർടിസി ബസിന് പിറകിൽ പിക്കപ്പ് വാൻ ഇടിച്ചു
1575641
Monday, July 14, 2025 5:32 AM IST
കൊയിലാണ്ടി: കെഎസ്ആർടിസി ബസും മിനി പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് അപകടം.
പൂക്കാട് പെട്രോൾ പമ്പിന് സമീപം നാഷണൽ ഹൈവേയിൽ കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസിന്റെ പിറകിൽ മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഡ്രൈവറുടെ കൂടെ ഉണ്ടായിരുന്ന വയനാട് സ്വദേശിയായ ജോബി (40)ക്ക് കാലിന് പരിക്കേറ്റു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി പരിക്കേറ്റയാളെ കൊയിലാണ്ടി ആശുപത്രിയിൽ എത്തിച്ചു.