വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനമേറ്റെന്ന് പരാതി
1575646
Monday, July 14, 2025 5:32 AM IST
അത്തോളി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനമേറ്റെന്ന് പരാതി. മുഹമ്മദ് അമീന് എന്ന വിദ്യാര്‍ഥിക്കാണ് സീനിയർ വിദ്യാര്‍ഥികളില്‍നിന്ന് മര്‍ദനമേറ്റത്.
സീനിയര്‍ വിദ്യാര്‍ഥികള്‍ പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും നിര്‍ബന്ധിച്ചതിന്
തയാറാകാതിരുന്നതോടെയാണ് സംഘം ചേർന്ന് സ്കൂളിന് സമീപമുള്ള ഇടവഴിയില്‍ വച്ച് അടിച്ചുവീഴ്ത്തുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തത്.
തുടർന്ന് അമീൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ അത്തോളി പോലീസിലും, സ്കൂൾ പ്രിൻസിപ്പലിനും പരാതി നല്കി.