വൻ മരം അപകട ഭീഷണി ഉയർത്തുന്നു
1575649
Monday, July 14, 2025 5:32 AM IST
ചക്കിട്ടപാറ: പഞ്ചായത്ത് സ്റ്റേഡിയം കവാടത്തിനു സമീപം പാതയോരത്ത് നിൽക്കുന്ന വൻ മരം അപകട ഭീഷണി ഉയർത്തുന്നതായി പരാതി. ചെരിഞ്ഞു നിൽക്കുന്ന മരത്തിനു ചുവട്ടിലാണ് ഗാന്ധി പ്രതിമയുള്ളത്. ശിഖരം പൊട്ടി വീണാൽ പോലും പ്രതിമ തകരും.
സമീപത്തുള്ള കെട്ടിടങ്ങൾക്കും മരം ഭീഷണിയാണ്. പഞ്ചായത്തിന്റെ സ്ഥലത്തു തന്നെയാണ് ഇത് നിൽക്കുന്നത്. വലിയ അപകടം സംഭവിക്കുന്നതിനു മുമ്പ് മുറിച്ചു നീക്കണമെന്നാണ് പൊതു ആവശ്യമുയരുന്നത്.