ഹൈടെക് പ്രീ പ്രൈമറി നാടിനു സമര്‍പ്പിച്ചു
1301526
Saturday, June 10, 2023 12:36 AM IST
താമരശേരി: വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്.
താമരശേരിക്കടുത്ത് ചെമ്പ്ര ഗവ.എല്‍പി സ്കൂളില്‍ എസ്എസ്കെ സ്റ്റാര്‍സ് പദ്ധതിയായ ഹൈടെക് പ്രി പ്രൈമറി വര്‍ണക്കൂടാരം ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പത്ത് ലക്ഷം രൂപ ചെലവിലാണ് സ്കൂള്‍ വര്‍ണ്ണാഭമാക്കിയത്. പ്രി പ്രൈറിയുടെ പാഠപുസ്തകങ്ങളുമായി ബന്ധപ്പെടുത്തിയ ദൃശ്യരൂപങ്ങളാണ് വര്‍ണ്ണകൂടാരത്തില്‍ ഒരുക്കിയിരിക്കുന്നത്.
കളിയിടത്തിലെ പാര്‍ക്ക് ആകര്‍ഷക വര്‍ണ്ണങ്ങളാല്‍ കുരുന്നുകള്‍ക്ക് ആഹ്ലാദം പകരുന്നതാണ്. സിമന്റും മണലും ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളാണ് പുറംചുമരിനെ സുന്ദരമാക്കുന്നത്. കുട്ടികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ ചിത്രങ്ങളാണ് ക്ലാസ് മുറികളില്‍ സജ്ജമാക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ക്ലാസ് റൂമുകളും ഹൈടെക് സ്റ്റേജും ലൈബ്രറിയും ജൈവ വൈവിധ്യ ഉദ്യാനവുമെല്ലാം പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു. എസ്എസ്കെ ഡിപിസി എ.കെ. അബ്ദുല്‍ ഹക്കീം പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക കെ.ടി. ഷൈനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സ്വാഗത സംഘം ചെയര്മാന് എം.ടി. അയ്യൂബ് ഖാന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാബിവി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എ. അരവിന്ദന്, എഇഒ ടി. സതീഷ് കുമാര്‍, ബിപിസി വി.എം. മെഹറാലി, പിടിഎ പ്രസിഡന്റ് കെ.കെ. അബ്ദുല്‍ മജീദ് തുടങ്ങിയവർ പ്രസംഗിച്ചു. ശിൽപങ്ങളും ചുമര്ചിത്രങ്ങളുമൊരുക്കിയ തൂലിക പൗലോസ്, ബൈജു ചാരുത, രാജന് ചെമ്പ്ര എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു.