ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം ചെയ്തു
1599881
Wednesday, October 15, 2025 5:17 AM IST
എടക്കര: നിലന്പൂർ ഉപജില്ല ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് നിർവഹിച്ചു. ഈ മാസം 24, 25 തിയതികളിൽ പോത്തുകൽ സിഎച്ച്എസ്എസ്, ഞെട്ടിക്കുളം എയുപി സ്കൂൾ എന്നിവിടങ്ങളിലാണ് നിലന്പൂർ ഉപജില്ല ശാസ്ത്രമേള നടക്കുന്നത്.
മൊടപൊയ്ക എഎൽപി സ്കൂളിലെ സി.എസ്. രഞ്ജിത ആണ് ലോഗോ തയാറാക്കിയത്. പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കണ്‍വീനർ ബിനോ വി. ഇഞ്ചപ്പാറ, ഗ്രാമപഞ്ചായത്തഗം മിനി വെട്ടിക്കുഴ, പി. രജനി, കെ. അജീഷ്, വി.വി. രാജേഷ്, സന്തോഷ്, ക്ലബ് കണ്‍വീനർമാരായ വി.എം. നിഖിൽ, ബി. ബിജു, പി. പ്രശാന്ത്, ഫർസാന, എ. ജംഷീർ, ജനറൽ കണ്‍വീനർ വി.ജെ. ഏബ്രഹാം, ടി. ഹരിലാൽ എന്നിവർ പ്രസംഗിച്ചു.