റോഡ് തകർച്ച യാത്രക്കാർക്ക് തീരാദുരിതം
1592222
Wednesday, September 17, 2025 5:36 AM IST
പരപ്പനങ്ങാടി: റോഡുകൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതായതോടെ യാത്രക്കാർ ദുരിതത്തിൽ.
പരപ്പനങ്ങാടി നഗരസഭ പരിധിയിലെ ജയകേരള, അറ്റത്തങ്ങാടി, കോവിലകം, മുണ്ടാത്തുംതറ, കോട്ടത്തറ - വാളക്കുണ്ട്, വിവനഗർ, പുറക്കാട്ട് അച്യുതൻ, സ്റ്റേഡിയം എന്നീ റോഡുകൾ മാസങ്ങളായി തകർന്നു കിടക്കുന്നതാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നത്.
തകർന്ന റോഡുകളിലൂടെ ഓട്ടം പോകാൻ ഓട്ടോ തൊഴിലാളികൾ തയാറാകാത്തതിനാൽ പല സ്ഥലങ്ങളിലേക്കുമുള്ള യാത്ര ബുദ്ധിമുട്ടിലാണ്. യാത്രക്കാരും ഓട്ടോ ഡ്രൈവർമാരും തമ്മിൽ ഇക്കാര്യത്തിൽ തർക്കവും പതിവായിട്ടുണ്ട്.