പെ​രി​ന്ത​ൽ​മ​ണ്ണ: ചൂ​ര​ൽ​മ​ല മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട ആ​റ്കു​ട്ടി​ക​ൾ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​സ​ന്‍റേ​ഷ​ൻ സ്കൂ​ളി​ന്‍റെ സ​ഹാ​യ ഹ​സ്തം. ഈ ​കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ പ്ര​സ​ന്‍റേ​ഷ​ൻ സ്കൂ​ൾ ജാ​സി ഗി​ഫ്റ്റ് ഷോ ​സം​ഘ​ടി​പ്പി​ച്ച് തു​ക സ​മാ​ഹ​രി​ച്ചി​രു​ന്നു. ഈ ​തു​ക വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ​യ്ക്ക് കൈ​മാ​റി.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജെ​സ്മി തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​മൃ​ത സ​ന്തോ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തു​ക ന​ൽ​കി​യ​ത്. വ​യ​നാ​ട് ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌​ഷ​ൻ ഓ​ഫീ​സ​ർ കാ​ർ​ത്തി​ക, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക പ്രി​ൻ​സി ജോ​സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​സീ​ന സാ​ദി​ഖ്, പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​പി. ര​ജീ​ഷ് ബാ​ബു, സ​ത്താ​ർ ആ​ന​മ​ങ്ങാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ദു​ര​ന്ത​ത്തി​ൽ ബ​ന്ധു​ക്ക​ൾ മ​ര​ണ​പ്പെ​ട്ട കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് സീ​നി​യ​ർ ക്ലാ​ർ​ക്കും സ്കൂ​ൾ പി​ടി​എ അ​ഗ​വു​മാ​യ കെ.​പി. ര​ജീ​ഷ് ബാ​ബു സ​ഹാ​യി​ച്ചു.

വ​യ​നാ​ട് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌​ഷ​ൻ ഓ​ഫീ​സ​ർ കാ​ർ​ത്തി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​റ് കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തി​യ​ത്. കൈ​മാ​റി​യ തു​ക കു​ട്ടി​ക​ളു​ടെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കും. ഓ​രോ കു​ട്ടി​യു​ടെ​യും പേ​രി​ൽ അ​ര ല​ക്ഷം രൂ​പ വീ​ത​മാ​ണ് ന​ൽ​കി​യ​ത്.

18 വ​യ​സ് തി​ക​യു​ന്ന​തോ​ടെ കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ പ​ഠ​ന​ത്തി​നും മ​റ്റു​മാ​യി ഈ ​പ​ണം പി​ൻ​വ​ലി​ക്കാം. ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ പി​താ​വോ മാ​താ​വോ മ​ര​ണ​പ്പെ​ട്ട 14 കു​ട്ടി​ക​ളു​മു​ണ്ട്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി ല​ഭി​ക്കു​ന്ന തു​ക ഇ​വ​രു​ടെ പേ​രി​ലും പ്ര​സ​ന്‍റേ​ഷ​ൻ സ്കൂ​ൾ നി​ക്ഷേ​പി​ക്കും.