ലഹരി വിരുദ്ധ ബോധവത്കരണം
1535391
Saturday, March 22, 2025 5:41 AM IST
വഴിക്കടവ്: തോരക്കുന്ന് സുന്നി ജുമാ മസ്ജിദിന്റെ കീഴിൽ ലഹരിക്കെതിരേ ജനകീയ കമ്മിറ്റി രൂപീകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ ധനഞ്ജയദാസ് ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മിറ്റി പ്രസിഡന്റും ജനകീയ കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
മഹല്ല് ഖത്തീബ് അബ്ദുൾ റഷീദ് ഹസനി സന്ദേശം നൽകി. മഹല്ല് സെക്രട്ടറി അബ്ദുൾ കരീം, ജനകീയ കമ്മിറ്റി കണ്‍വീനർ സി.പി. കുഞ്ഞു പുളിക്കലങ്ങാടി, ഒ.കെ.എസ്. ശിഹാബ് തങ്ങൾ, അസീസ് പത്താക്കൽ, സിവിൽ പോലീസ് ഓഫീസർ സൂര്യകുമാർ എന്നിവർ പ്രസംഗിച്ചു.