കൊളത്തൂര്‍ എന്എച്ച്എസ്എസിന് പുരസ്കാരം
1496302
Saturday, January 18, 2025 5:59 AM IST
കൊളത്തൂര്‍: സംസ്ഥാനത്തെ മികച്ച സ്കൂള്‍ പ്രസിദ്ധീകരണങ്ങള്‍ക്കുള്ള പുരസ്കാരത്തിന് കൊളത്തൂര്‍ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അര്‍ഹരായി. കോഴിക്കോട് ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ പുരസ്കാരം മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമ്മാനിച്ചു.
10001 രൂപയുടെ കാഷ് അവാര്‍ഡ് പിന്നണി ഗായകന് എം.ജി. ശ്രീകുമാറും പ്രശസ്തിപത്രം ഗള്‍ഫ് വ്യവസായി മുഹമ്മദ് അബ്ദുള്ള മസൂഖിയും വിതരണം ചെയ്തു. സ്കൂള്‍ പ്രധാനാധ്യാപകന് സി. ഉണ്ണികൃഷ്ണന്, സ്റ്റുഡന്റ് എഡിറ്റര്‍ ടി. ശ്രേയ, പിടിഎ പ്രസിഡന്റ് കെ.ടി.എ. മജീദ്, മാനേജര്‍ കെ. ശ്രീകല, മുന്‍ ഡെപ്യൂട്ടി എച്ച്എം കെ.പി. ബിനൂപ് കുമാര്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ഓരോ അധ്യായന വര്‍ഷവും സ്കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ജെആര്‍സി കുട്ടികളുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന "നാഷണല്‍ വോയ്സ് ’ പത്രമാണ് അവാര്‍ഡിന് അര്‍ഹമായത്.