വാര്‍ഷികാഘോഷവും കരോള്‍ഗാന മത്സരവും നടത്തി
1484758
Friday, December 6, 2024 4:37 AM IST
മണിമൂളി: മണിമൂളി മേഖലാ മാതൃവേദിയുടെ വാര്‍ഷികാഘോഷവും കരോള്‍ഗാന മത്സരവും മണിമൂളി ഫൊറോന വികാരി ഫാ. ബെന്നി മുതിരക്കാലയില്‍ ദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു.
മേഖല ഡയറക്ടര്‍ ഫാ. ജെയിംസ് കുന്നത്തേട്ട്, സുനില്ഷാജി, മേരി കൊച്ചുകാട്ടിത്തറയില്, സിസ്റ്റര്‍ കൃപ എന്നിവര്‍ പ്രസംഗിച്ചു. കലോത്സവ മത്സരത്തില്‍ ഒന്നാംസ്ഥാനം പാതിരിപ്പാടം ഇടവകയും മികച്ച ശാഖയായി പാലാങ്കര ഇടവകയും തെരഞ്ഞെടുക്കപ്പെട്ടു. കലാപരിപാടികളും അരങ്ങേറി. സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.