കായികാധ്യാപിക ലൗലി ബേബിയെ ആദരിച്ചു
1460744
Saturday, October 12, 2024 4:47 AM IST
വണ്ടൂര്‍: സര്‍വീസില്‍ നിന്ന് വിരമിച്ച കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപികയായിരുന്ന ലൗലി ബേബിക്ക് വണ്ടൂര്‍ ഉപജില്ലാ കായികമേള പ്രോഗ്രാം കമ്മിറ്റിയുടെ ആദരം. മേളയുടെ സമാപനദിവസം നടന്ന ചടങ്ങില്‍ എഇഒ കെ.വി. സൗമിനി, ബേബി ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു.
30 വര്‍ഷത്തിലേറെയായി അടക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപികയായിരുന്ന ലൗലി ബേബിക്ക് കായികമേളയില്‍ വച്ച് കായിക അധ്യാപകരും ഒഫീഷ്യല്‍സും പ്രൗഢോജ്വലമായ യാത്രയയപ്പ് നല്‍കിയിരുന്നു. മേളയുടെ സമാപന ദിവസം ജൂണിയര്‍ വിഭാഗം 200 മീറ്റര്‍ പെണ്‍കുട്ടികളുടെ ഓട്ടമത്സരത്തിന് വിസില്‍ അടിച്ചാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ബേബി ടീച്ചർ വിടവാങ്ങിയത്.
തന്റെ കായികാധ്യാപന ജീവിതത്തിൽ ഒട്ടേറെ ദേശീയ, അന്തര്‍ദേശീയ കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ ലൗലിക്കായിട്ടുണ്ട്. ചടങ്ങില്‍ തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമന്‍കുട്ടി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി. അഖിലേഷ്, എച്ച്എം ഫോറം കണ്‍വീനര്‍ എം. മുരളീധരന്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.കെ ജയരാജ്, കായികാധ്യാപകരായ വി.പി. ദേവദാസ്, ഡി.ടി. മുജീബ് തുടങ്ങിയവര്‍ പങ്കെടുത്തു.