തുവൂർ സർവീസ് സഹകരണ ബാങ്ക് കസ്റ്റമർ മീറ്റ് നടത്തി
1459488
Monday, October 7, 2024 5:58 AM IST
കരുവാരകുണ്ട്: തുവൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് നീലാഞ്ചേരി ശാഖയുടെ കസ്റ്റമർ മീറ്റ് നടത്തി. ബാങ്കിലെ മികച്ച ഇടപാടുകാർ, മികച്ച കർഷകർ, ക്ഷീര കർഷകർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. മരണപ്പെട്ട മുൻകാല ഭരണസമിതിയംഗങ്ങളുടെ പേരിലുള്ള സേവനപത്രം അവരുടെ കുടുംബങ്ങൾക്ക് നൽകി.
ചികിത്സ തേടുന്ന രോഗികൾക്കുള്ള ചികിത്സാ ധനസഹായവും നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.സലാഹുദ്ധീൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. ടി. ജസീന മുഖ്യാതിഥിയായി.വൈസ് പ്രസിഡന്റ് കെ. കെ. സുരേന്ദ്രൻ നീലാഞ്ചേരി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർഥികൾക്കുള്ള കളിയുപകരണങ്ങൾ വിതരണം ചെയ്തു.
ബാങ്ക് മുൻ പ്രസിഡന്റ് കളത്തിൽ കുഞ്ഞാപ്പുഹാജി വെബ്സൈറ്റ് ലോഞ്ചിംഗ് നിർവഹിച്ചു. ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഒ.പി. സമീറലി റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുൽ ലത്തീഫ് വിഷയാവതരണം നടത്തി. ടി.കമ്മുട്ടി ഹാജി, എ. പി. ഹസ്കർ, കെ. പി. യൂസുഫ് മൗലവി, മൈമൂന ഗഫൂർ, സുജാത, പി. സജ്ല,
പി. പി. നാരായണൻ, മാമ്പ്ര കോയ, ബാങ്ക് വൈസ് പ്രസിഡന്റ് ഉമ്മർ അമ്പലക്കുത്ത്, ഡയറക്ടർ ഒ.പി.സിദ്ധീഖ് എന്നിവർ പ്രസംഗിച്ചു. കെ. പി. മുഹമ്മദ്, എ. പി. ഫിറോസ് , എം. ബുഷ്റ,വിമല തയ്യിൽ, മുരളി തെക്കുംപുറം, കെ. കെ. സൈറാബാനു, പി. ഉസാമത്ത് എന്നിവർ നേതൃത്വം നൽകി.