മൗലാനയില്‍ സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്
1454070
Wednesday, September 18, 2024 4:50 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മൗലാന ആശുപത്രി 35- ാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി സാധാരണക്കാര്‍ക്കായി ആശുപത്രിയിലെ സര്‍ജറി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ 22 നും 29 നും സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജനറല്‍ സര്‍ജറി, ഇഎന്‍ടി, നേത്രരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഗൈനക്കോളജി വിഭാഗം, ന്യൂറോസര്‍ജറി വിഭാഗം, യൂറോളജി വിഭാഗം, കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം, വന്ധ്യതാ നിവാരണ ചികിത്സ വിഭാഗം എന്നിവയിലെ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ക്യാമ്പില്‍ ഡോക്ടര്‍മാരുടെ പരിശോധനകള്‍ സൗജന്യമായിരിക്കും.
എക്സ്റേ, ലബോറട്ടറി, സ്കാനിംഗ് തുടങ്ങിയ അനുബന്ധ പരിശോധനകള്‍ പകുതി നിരക്കിലും ശസ്ത്രക്രിയകള്‍ ആവശ്യമായവര്‍ക്ക് മികച്ച ഇളവുകളും ലഭ്യമാകും. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുനുഭവിക്കുന്നവരില് തെരഞ്ഞെടുക്കുന്ന 35 പേര്‍ക്ക് ശസ്ത്രക്രിയ തീര്‍ത്തും സൗജന്യമായും
തിമിര ശസ്ത്രക്രിയ ആവശ്യമായിവരുന്ന 35 പേര്‍ക്ക് തിമിര ശസ്ത്രക്രിയകള്‍ സൗജന്യമായും ചെയ്തു കൊടുക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ എന്‍. അബ്ദുള്‍റഷീദ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.എ. സീതി, അഡ്മിനിസ്ട്രേറ്റര്‍ വി.എം. സെയ്തു മുഹമ്മദ്, ചീഫ് ഓപറേഷന്‍സ് ഓഫീസര്‍ രാംദാസ് എന്നിവര്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കുന്നതിനും ബുക്കിംഗിനും ഫോണ്‍: 04933 262262, 9037928586.