നബിദിനം ആഘോഷിച്ചു
1453878
Tuesday, September 17, 2024 7:04 AM IST
പെരിന്തൽമണ്ണ: പാതായിക്കര സ്കൂൾപ്പടി മിസ്ബാഹുൽ ഇസ്ലാം മദ്രസയിൽ നബിദിനം ആഘോഷിച്ചു. മഹല്ല് ഖത്തീബ് യഹ്കൂബ് ഫൈസി പതാക ഉയർത്തി. മദ്രസ വിദ്യാർഥികളും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും ചേർന്ന് ദഫ്, സ്കൗട്ട്സ്, ഫ്ലവർ ഷോ എന്നിവയുടെ അകമ്പടിയോടെ വർണാഭമായ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു.
തുടർന്ന് നടന്ന മൗലീദ് സദസിൽ നിരവധി പേർ പങ്കെടുത്തു. കെ. ടി. മുഹമ്മദ് മുസ്ല്യാർ, ഹംസ അൻവരി, സൈനു ആറങ്കോട്ടിൽ, അഷറഫ് ആറങ്കോട്ടിൽ, കുന്നത്ത് മുഹമ്മദലി എന്നിവർ നേതൃത്വം നൽകി. മദ്രസ വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും വിവിധ കലാപരിപാടികളും നടന്നു.