പുലാമന്തോൾ: സംസ്ഥാന സർക്കാർ നിർദേശപ്രകാരം പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവബത്തയായി 1000 രൂപ നൽകി. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ നിർവഹിച്ചു. ഹരിത കർമ സേനാംഗങ്ങളായ 30 പേർക്ക് ഈ ആനുകൂല്യം ലഭിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. മുഹമ്മദ് മുസ്തഫ, ഭരണസമിതി അംഗങ്ങളായ വി. പി. മുഹമ്മദ് ഹനീഫ, ലില്ലി കുട്ടി, സിഡിഎസ് ചെയർപേഴ്സൺ വി. പി. ജിഷ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി. ബിനുരാജ് , അസിസ്റ്റന്റ് സെക്രട്ടറി എ. മുരളീധരൻ, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു.