ബാറ്ററി മോഷ്ടാവ് അറസ്റ്റില്‍
1444868
Wednesday, August 14, 2024 7:51 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ടൗണിലും പരിസരങ്ങളിലും രാത്രിയില്‍ കടകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും ബാറ്ററി, ഇന്‍വര്‍ട്ടര്‍ തുടങ്ങിയവ മോഷ്ടിക്കുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കൊല്ലങ്കോട് ഹനീഫ മന്‍സില്‍ അബ്ദുള്‍ റസാഖ് (40) ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ പത്തിന് പുലര്‍ച്ചെ വലിയങ്ങാടി സ്വദേശിയുടെ കടയിലെ ബാറ്ററിയും ഇന്‍വര്‍ട്ടറും കാണാതായതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ബൈപാസില്‍ നിന്നു തൊണ്ടിമുതല്‍ സഹിതം പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാള്‍ക്കെതിരേ സമാനമായ കേസുകള്‍ പാലക്കാട് ജില്ലയില്‍ ഉണ്ടെന്നും ടൗണിലും പരിസരങ്ങളിലും പരാതിക്കിടയായ സമാനമായ സംഭവങ്ങളില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്നും പെരിന്തല്‍മണ്ണ എസ്എച്ച്ഒ സുമേഷ് സുധാകര്‍ അറിയിച്ചു. എസ്ഐ ഉദയന്‍, എസ്സിപിഒ ജയേഷ്, ഗിരീഷ് ഹാരിസ്, ജയേഷ് രാമപുരം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.