"തടഞ്ഞുവച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ സർക്കാർ തയാറാകണം'
1443342
Friday, August 9, 2024 5:07 AM IST
മലപ്പുറം: പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ജീവനക്കാർക്ക് ലഭിക്കാനുള്ള കുടിശികയും തടഞ്ഞുവച്ച ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യാൻ സർക്കാർ തയാറാകണമെന്ന് കേരള എൻജിഒ അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ലഭിക്കുന്ന ശമ്പളത്തിന്റെ അഞ്ചിൽ ഒരു ഭാഗം ക്ഷാമബത്ത ഇനത്തിൽ കുടിശികയായത് വിതരണം ചെയ്യാനും 2024 ജൂലൈ ഒന്നു മുതൽ നടപ്പിലാക്കേണ്ട ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ നിയമിക്കാനും സർക്കാർ തയാറാവകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി എ.എം. ജാഫർ ഖാൻ, ട്രഷറർ തോമസ് ഹെർബിറ്റ്, സംസ്ഥാന ഭാരവാഹികളായ ജി. എം. ഉമാശങ്കർ, വി.പി. ബോബിൻ, കെ.പ്രദീപൻ , കെ.പി. ജാഫർ, എ.കെ. പ്രവീൺ, എ.പി. അബ്ബാസ്, ബി. റാണി എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് സി.വിഷ്ണുദാസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുനിൽ കാരക്കോട് സ്വാഗതവും ട്രഷറർ കെ. ഷബീറലി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സി. വിഷ്ണുദാസ് (പ്രസിഡന്റ് ), ടി. ഹബീബ് റഹ്മാൻ, വി.എസ്. പ്രമോദ്, ആശാ ആനന്ദ്, കെ.എം. ഗോവിന്ദൻ നമ്പൂതിരി (വൈസ് പ്രസിഡന്റുമാർ),
സുനിൽ കാരക്കോട് (സെക്രട്ടറി) പി. ഹരിഹരൻ, ഗദ്ദാഫി മൂപ്പൻ, കെ.കെ.സുധീഷ്, പി. ബിനേഷ് (ജോയിന്റ് സെക്രട്ടറിമാർ), കെ. ഷബീറലി (ട്രഷറർ), നിഷമോൾ (വനിതാ ഫോറം കൺവീനർ), ജയന്തി ജ്യോതിലക്ഷ്മി, പ്രജിത (ജോയിന്റ് കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.