"നമ്മളൊന്നി'ന് ആദ്യ സംഭാവന നല്കി ദേവകി ടീച്ചര്‍
1435966
Sunday, July 14, 2024 5:52 AM IST
പുലാമന്തോള്‍: പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ കുരുവമ്പലത്ത് ആരംഭിക്കുന്ന "നമ്മളൊന്ന് ’ സമഭാവന സൗഹൃദ കേന്ദ്രത്തിനുള്ള ആദ്യ സംഭാവന പി.സി. ദേവകി ടീച്ചര്‍ നല്കി. ചെറുകാടിന്റെ മകന് കെ.പി. രമണന് മാസ്റ്റര്‍ തുക ഏറ്റുവാങ്ങി.
പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ, ഗ്രന്ഥശാല സംഘം താലൂക്ക് സെക്രട്ടി വേണു പാലൂര്, പുലാമന്തോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.ജി. സാഗരന്, കവി അനിയന് പുളിക്കീഴ്, പി.പി. ബിയ്യൂട്ടി, പി.പി. ഉമ്മര്‍ എന്നിവര്‍ സംബന്ധിച്ചു.
ആരോഗ്യവും മാനസികവുമായ സഹായം ആവശ്യമുള്ള വയോജനങ്ങള്‍ക്ക് വയോപാര്‍ക്ക്, കലാപരിശീലനത്തിനും അവതരണത്തിനുമുള്ള നാടകശാല, സ്ത്രീകളുടെ തൊഴില്‍കേന്ദ്രം, സദാസമയം പ്രവര്‍ത്തിക്കുന്ന അടുക്കള, കുട്ടികള്‍ക്കുള്ള കളിമുറ്റം എന്നിവയാണ് "നമ്മളൊന്നി’ല്‍ ഉണ്ടാവുക.