ഒഴുകിയെത്തുന്ന മരത്തടികള്‍ പാലത്തിന് ഭീഷണി
1435114
Thursday, July 11, 2024 5:20 AM IST
കാളികാവ്: കനത്ത മലവെള്ളപ്പാച്ചിലില്‍ പാലവും വിസിബിയും തകരുമോ എന്ന ആശങ്കയിലാണ് ഒരു നാട്. കാളികാവ് ചാഴിയോട് വിസിബി കം ബ്രിഡ്ജാണ് ഭീഷണി നേരിടുന്നത്. കനത്ത മഴ പെയ്താല്‍ മലയില്‍ നിന്നു കുത്തിയൊലിച്ചെത്തുന്ന മരത്തടികളും മറ്റും വന്നടിഞ്ഞാണ് പാലത്തിന് ഭീഷണിയാകുന്നത്.
കുത്തൊഴുക്കുള്ള പുഴയിലൂടെ മലയില്‍ നിന്ന് മരത്തടികളും വേരുകളും മറ്റും ഒഴുകിയെത്താറുണ്ട്. കഴിഞ്ഞമാസവും പാലത്തില്‍ വന്‍ തോതില്‍ മരത്തടികളും ചപ്പു ചവറുകളും വന്നടിഞ്ഞിരുന്നു.
ഇവ ഏറെ പ്രയാസപ്പെട്ടാണ് അന്ന് നാട്ടുകാര്‍ നീക്കം ചെയ്തത്. വെള്ളം സംഭരിക്കാന്‍ നിര്‍മിച്ച ചീര്‍പ്പുകളുടെ ഉയരവും വീതിയും കുറഞ്ഞതാണ് ചവറുകള്‍ കെട്ടിക്കിടക്കാന്‍ കാരണം. ചപ്പുചവറുകള്‍ വന്നടിയുന്നതിനു പുറമെ ബ്രിഡ്ജിന്റെ മുകള്‍ ഭാഗത്ത് പുഴക്കല്ലും മണ്ണും നിറഞ്ഞ് നികന്ന് പോകാനും ഇടയാകുന്നുണ്ട്.