ച​ക്ക ദി​ന​ത്തി​ൽ ച​ക്ക ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
Friday, July 5, 2024 5:19 AM IST
വ​ണ്ടൂ​ർ: ജൂ​ലൈ നാ​ല് ച​ക്ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പോ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ക്ക ഫ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.

ച​ക്ക മൂ​ല്യ വ​ർ​ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നീ​ലേ​ങ്ങാ​ട​ൻ മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ക്ക കൊ​ണ്ടു​ണ്ടാ​ക്കി​യ കേ​ക്ക്, പാ​യ​സം, അ​ച്ചാ​ർ, ജാ​മു​ക​ൾ ,പ​പ്പ​ടം , തു​ട​ങ്ങി മി​ക്സ്ച​ർ വ​രെ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

കൂ​ട്ട​ത്തി​ൽ ച​ക്ക​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച മി​ക്സ്ച​ർ ശ്ര​ദ്ധേ​യ​മാ​യി. കു​ടും​ബ​ശ്രീ​യി​ലെ വി.​ബി. ഷീ​ജ​യാ​ണ് ഈ ​വ്യ​ത്യ​സ്ത മി​ക്സ്ച​റി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.കു​ടും​ബ​ശ്രീ​യി​ലെ 15 ഗ്രൂ​പ്പു​ക​ൾ ത​യ്യാ​റാ​ക്കി​യ 35 ഓ​ളം വി​ഭ​വ​ങ്ങ​ളാ​ണ് ച​ക്ക ഫെ​സ്റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കൃ​ഷ്ണ ജോ​തി , പി.​കെ. ഭാ​ഗ്യ​ല​ക്ഷ്മി, ടി. ​സ​ഫ റം​സി, കെ. ​അ​ൻ​വ​ർ പി. ​സാ​ജി​ത, പി. ​ജാ​സ്മി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.