ആ​രോ​ഗ്യ ജീ​വി​ത​ത്തി​ന് ജൈ​വ​കൃ​ഷി അ​നി​വാ​ര്യ​മെ​ന്ന് എം​എ​ല്‍​എ
Wednesday, July 3, 2024 5:11 AM IST
മ​ഞ്ചേ​രി : ആ​രോ​ഗ്യം നി​ല​നി​ര്‍​ത്താ​ന്‍ ജൈ​വ​കൃ​ഷി അ​നി​വാ​ര്യ​മെ​ന്നും രാ​സ​വ​ള​വും കീ​ട​നാ​ശി​നി​ക​ളും ഉ​പ​യോ​ഗി​ച്ച് കൃ​ഷി തു​ട​ര്‍​ച്ച​യാ​യി ന​ട​ത്തി​യാ​ല്‍ മ​ണ്ണി​ന്‍റെ​യും ന​മ്മു​ടെ ശ​രീ​രാ​വ​യ​വ​ങ്ങ​ളു​ടെ​യും ഘ​ട​ന​ക്ക് മാ​റ്റം വ​രു​മെ​ന്നും പി.​കെ. ബ​ഷീ​ര്‍ എം​എ​ല്‍​എ.

കേ​ര​ള ജൈ​വ ക​ര്‍​ഷ​ക സ​മി​തി ജി​ല്ലാ സ​മ്മേ​ള​നം എ​ട​വ​ണ്ണ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​പി. വേ​ലാ​യു​ധ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​അ​ഭി​ലാ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ. ​സു​ല്‍​ഫി​ക്ക​ര്‍, അ​ഡ്വ. പി.​എ. പൗ​ര​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ അ​ഞ്ജ​ലി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഖ​ദീ​ജ ന​ര്‍​ഗീ​സ്, പി. ​ജ​യ​പ്ര​കാ​ശ്, പ്ര​ഫ. എം. ​ഹാ​റൂ​ണ്‍, ടി.​പി. വീ​രാ​ന്‍​കു​ട്ടി, പി. ​ഫി​റോ​സ്, എം. ​മോ​തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

രോ​ഗ​മു​ക്ത വീ​ട് എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​നും പു​ര​യി​ട കൃ​ഷി ജൈ​വ രീ​തി​യി​ല്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് കെ.​പി. ഇ​ല്ല്യാ​സും ക്ലാ​സെ​ടു​ത്തു.