എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി​യ കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍
Thursday, July 4, 2024 5:22 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പാ​ണ്ടി​ക്കാ​ട് അ​രി​ക്ക​ണ്ടം​പാ​ക്ക് ചെ​മ്മ​ന്തി​ട്ട​യി​ല്‍ 24 ഗ്രാം ​എം​ഡി​എം​എ​യും ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഒ​റ​വും​പു​റം സ്വ​ദേ​ശി കി​ഴ​ക്കും​പ​റ​മ്പ​ന്‍ മു​ഹ​മ്മ​ദ് നി​ഷാ​മി​നെ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ലാ​യി.

കൂ​ട്ടു​പ്ര​തി​യാ​യ പാ​ണ്ടി​ക്കാ​ട് മൊ​ഴ​ക്ക​ല്ല് സ്വ​ദേ​ശി പു​ഴ​ക്ക​ല്‍ മു​ഹ​മ്മ​ദ് റം​ഷാ​ദി(29) നെ​യാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ ഡി​വൈ​എ​സ്പി കെ.​കെ.​സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും ജി​ല്ലാ ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്ക്വാ​ഡും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഹ​മ്മ​ദ് നി​ഷാ​മി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മു​ഹ​മ്മ​ദ് റം​ഷാ​ദി(29) നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. മു​ഹ​മ്മ​ദ് റം​ഷാ​ദും മു​ഹ​മ്മ​ദ് നി​ഷാ​മും ചേ​ര്‍​ന്നു ബം​ഗ​ളു​രൂ​വി​ല്‍ നി​ന്ന് എം​ഡി​എം​എ ല​ഹ​രി​മ​രു​ന്ന് നാ​ട്ടി​ലെ​ത്തി​ച്ച് പാ​ണ്ടി​ക്കാ​ട്, മേ​ലാ​റ്റൂ​ര്‍ ഭാ​ഗ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് മു​ഹ​മ്മ​ദ് റം​ഷാ​ദി​നെ പി​ടി​കൂ​ടി​യ​ത്.

2022ല്‍ ​യു​വാ​വി​നെ പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു. മാ​സ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ചും ഇ​ട​പാ​ടു​കാ​രെ​കു​റി​ച്ചു​മു​ള്ള സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​താ​യി ഡി​വൈ​എ​സ്പി കെ.​കെ.​സ​ജീ​വ് അ​റി​യി​ച്ചു. എ​എ​സ്ഐ മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, പെ​രി​ന്ത​ല്‍​മ​ണ്ണ ഡാ​ന്‍​സാ​ഫ് സ്ക്വാ​ഡ് എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.