മ​ല​യോ​ര ഹൈ​വേ: ചെ​ങ്കോ​ട്-ക​ല്ലാ​മൂ​ല പാ​ല​ങ്ങ​ള്‍ പു​തു​ക്കി​പ്പ​ണി​യാ​ന്‍ ഫ​ണ്ട് അ​നു​വ​ദി​ച്ചു
Thursday, July 4, 2024 5:22 AM IST
കാ​ളി​കാ​വ്: മ​ല​യോ​ര ഹൈ​വേ​യി​ലെ ബ്ര​ട്ടീ​ഷ് പാ​ല​ങ്ങ​ള്‍ പു​തു​ക്കി​പ്പ​ണി​യാ​നു​ള്ള ഫ​ണ്ട് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചു. ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലാ​മൂ​ല, കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്കോ​ട് എ​ന്നീ ചെ​റു പാ​ല​ങ്ങ​ളാ​ണ് പൊ​ളി​ച്ചു മാ​റ്റി പു​തു​ക്കി പ​ണി​യു​ന്ന​ത്. ഇ​തി​നാ​യി 9.17 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

കെ​ആ​ര്‍​എ​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്. ബ്രി​ട്ടീ​ഷു​കാ​ര്‍ പ​ണി​ത തീ​രെ വീ​തി കു​റ​ഞ്ഞ പാ​ല​ങ്ങ​ളാ​ണ് ക​ല്ലാ​മൂ​ല​യി​ലും ചെ​ങ്കോ​ടു​മു​ള്ള ചെ​റു​പാ​ല​ങ്ങ​ള്‍. ര​ണ്ടു​പാ​ല​ങ്ങ​ളും പാ​ടെ ത​ക​ര്‍​ന്ന് ജീ​ര്‍​ണി​ച്ചി​ട്ടു​മു​ണ്ട്. പാ​ല​ങ്ങ​ളു​ടെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​യാ​ലു​ട​ന്‍ നി​ര്‍​മാ​ണം തു​ട​ങ്ങു​മെ​ന്നു ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.

ചെ​ങ്കോ​ട് പാ​ല​ത്തി​ന്‍റെ ഇ​രു​പു​റ​ത്തും റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. പാ​ല​ത്തി​ന്‍റെ ഇ​രു​പു​റ​ങ്ങ​ളി​ലും സ്പീ​ഡ് ബ്രേ​ക്ക​റു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും കു​ഴി​ക​ളി​ല്‍ ക്വാ​റി വേ​സ്റ്റു​ക​ള്‍ ഇ​ട്ടു മൂ​ട​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ല​ത്തി​ന് മു​ക​ളി​ലെ ടാ​റിം​ഗ് ത​ക​ര്‍​ന്ന് വ​ലി​യ കു​ഴി​ക​ളാ​യി മാ​റി​യി​ട്ടു​ണ്ട്. പാ​ല​ങ്ങ​ള്‍ പു​തു​ക്കി പ​ണി​യു​ന്ന​തോ​ടെ റോ​ഡ് ഗ​താ​ഗ​തം സു​ഗ​മ​മാ​കും.